Dec 29, 2012

പതിയിരിക്കുന്ന ചെന്നായ്ക്കള്‍







Dec 28, 2012

I am in Love

     

 I am in Love . . . With whom!!!
 I am in Love . . . Since when!!!
 I am in Love . . . For what!!!
 I am in Love . . . Like How!!!
 I am in Love . . . How long!!!
 Let me carve the answers
 In the marble stones
 For when it demands eraser
 I should fail to find one...

With whom....
He is my magic man
Who wipes away my sorrows
Who fills joy in my share
Who evaporates all pains
Who heals all wounds
Curing the illness of heart
Since when...
He came in a September
With lots of love and care
Stayed along the lifeline
Offering flowers in all seasons
Celebrating the soul of amity
I called him my best friend
For what...
No answer  yet i can find
Still i assume what for as...
I smile when he laugh
I sigh when he is relieved
I am a child when he is blissful
A mother when he is in anguish
Like how...
I float on the daydreams often
I dance on the corridors likely
I sing the melodies artlessly
I kiss the portrait with passion
I make plea to the time to cease
For me to stay forever with him
How long...
Till my eyes go on blinking
Till my heartbeats keep the rhythm
Till my conscience see the world
Till my breath keeps me alive
After that a new birth as 'your love'
To love you more and more...

Dec 26, 2012

അനുപദം ഭാഗം - 2


അരിച്ചു കയറുന്ന തണുപ്പില്‍ ഇടുങ്ങിയ നാട്ടുവഴിയില്‍ക്കൂടി എട്ടു-പത്ത് മിനിട്ട് ആ വൃദ്ധന്‍റെ കാലടികളെ പിന്തുടര്‍ന്ന് ഞാനെത്തിയത് ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു വീടിനു മുന്നിലാണ്. അടുത്തെങ്ങും വേറെ വീടുകള്‍ ഇല്ലെന്നു തോന്നുന്നു. കടയിലെന്നപോലെ ഇരുട്ടിനു കണ്ണ് തട്ടാതിരിക്കാന്‍ അവിടെയും ഒരു റാന്തല്‍ തൂങ്ങിക്കിടന്നു. ഒന്ന് രണ്ടു തവണ മുട്ടിവിളിച്ചപ്പോള്‍ ഒരു വൃദ്ധ വാതില്‍ തുറന്നു. ചുളിവ് വീണ നെറ്റിത്തടത്തില്‍, കടുംചുവപ്പ് നിറത്തിലുള്ള പൊട്ട് റാന്തല്‍ വെളിച്ചത്തില്‍ അഭൗമ പ്രഭ ജനിപ്പിച്ചു. എന്നെക്കുറിച്ചുള്ള അയാളുടെ വിവരണത്തില്‍ ആ വൃദ്ധയുടെ സംശയം കോട്ടകെട്ടിയ പുരികക്കൊടികള്‍, അനുസരണയുള്ള പൂച്ചക്കുട്ടിയുടെ വാല്‍ പോലെ താഴ്ന്നു.

"മോള്‍ വല്ലതും കഴിച്ചതാണോ ? ഇല്ലേല്‍ ഒരല്പം കഞ്ഞി കുടിക്കാം"

വയറ്റില്‍ വിശപ്പിന്‍റെ   കുറുനരിയൊച്ചകള്‍ കേള്‍കാന്‍ തുടങ്ങിയിട്ട്  നേരമേറെയായി. പൂമുഖത്ത് വച്ചിരുന്ന കുടത്തില്‍ നിന്ന് വെള്ളമെടുത്ത് കാലും മുഖവും കഴുകിയപ്പോഴേക്കും ആ വൃദ്ധ എന്നെ വീടിനുള്ളിലേക്ക് നയിച്ചു. വരാന്തയില്‍ നിന്ന് കയറിയാല്‍ എത്തുന്നത്  ഒരു ചെറിയ ഇടനാഴിയിലെക്കാണ്, ഇരുവശത്തു നിന്നും ഇടനാഴിയിലേക്ക് തുറക്കുന്ന രണ്ട് കുഞ്ഞുമുറികള്‍, ഇടനാഴി അവസാനിക്കുന്നിടത്ത് രണ്ട് പടികള്‍ ഇറങ്ങിയാല്‍ അടുക്കളയിലെത്താം; ഇത്രയുമാണ് ആ കൊച്ചു വീടിന്‍റെ ലക്ഷണശാസ്ത്രം.

"ഇതാണ് ഞങ്ങളുടെ മുറി, ഇന്ന് മോള്‍ അമ്മൂമ്മയോടൊപ്പം ഇവിടെ കിടന്നോളൂ... ഞാന്‍ വരാന്തയില്‍ ഉറങ്ങിക്കോളാം" ആ വൃദ്ധന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു മുന്‍ജന്മ ബന്ധത്തിന്‍റെ അടുപ്പം തോന്നി അവരോട്.

ബാഗുമായി, ഇടതു വശത്തുള്ള മുറിയിലേക്ക് കയറുമ്പോള്‍ അറിയാതെ എന്‍റെ നോട്ടം പാതി ചാരിയ  വലതു ഭാഗത്തുള്ള മുറിയിലേക്ക് നീണ്ടു. മന്ത്രവാദത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന  കടും നിറത്തിലുള്ള കളവും, കത്തിച്ചു വച്ച വലിയ നിലവിളക്കും ചുറ്റും കൂട്ടിവച്ച പൂജാസാധനങ്ങളും അരണ്ട വെളിച്ചത്തില്‍ എന്‍റെ മനസ്സില്‍ ചെറിയ പേടിയുടെ പുകമറ തീര്‍ത്തു.

കഞ്ഞികുടിച്ച് മുറിയിലെത്തിയപ്പോഴേക്കും ഏകദേശം പതിനൊന്നു മണിയായി. ഒരു കട്ടില്‍ മാത്രമുള്ള ആ മുറിക്ക്തുണികൊണ്ട് മറയിട്ട ഒരു ഒറ്റപ്പാളി ജനാല ഉണ്ടായിരുന്നു. ജനാലയില്‍ക്കൂടി മുറിക്കുള്ളില്‍ കൃത്യമായ ഇടവേളകളില്‍ കോലങ്ങള്‍ വരയ്ക്കുന്ന മിന്നലും, തട്ടിന്‍പുറത്തു  കൊട്ടത്തേങ്ങ പെറുക്കിയിടും പോലെയുള്ള ഇടിയൊച്ചയും പെയ്തു തോരാന്‍ വെമ്പുന്ന പെരുമഴയുടെ ആസന്നമായ വരവറിയിച്ചു.

മൊബൈല്‍ എടുത്തുനോക്കി. "നോ മിസ്സ്ഡ് കാള്‍സ്... നോ മേസേജെസ്" . ഇനിയും വൈദ്യുതി എത്താത്ത കുന്നിന്‍ മുകളില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രതീക്ഷിക്കുന്നത് കടന്നചിന്തയായിപ്പോകും.

ദുശകുന സൂചനയെന്നപോലെയുള്ള നായ്ക്കളുടെ ഓരിയിടല്‍ രാവേറുന്തോറും  കൂടിക്കൂടി വന്നു. പലദിക്കില്‍ കൂട്ടംതെറ്റിപ്പോയവ കുന്നിന്‍ മുകളില്‍ സമ്മേളിച്ച പോലെയായിരുന്നു അവയുടെ കോറസ്. തണുപ്പിനു ഏറ്റം കൂട്ടാന്‍ വന്ന ശക്തമായ കാറ്റില്‍ ആടിയുലയുന്ന മരങ്ങളുടെ നിഴലുകള്‍ മിന്നല്‍പിണരില്‍ തീപിടിച്ചേക്കുമെന്ന് തോന്നി. 

 

വാര്‍ധക്യത്തിന്‍റെയും പകല്‍ മുഴുവനുള്ള ജോലിയുടെയും ആലസ്യം കൊണ്ടായിരിക്കാം ആ വൃദ്ധ  കൂര്‍ക്കം  വലിച്ചുറങ്ങുന്നുണ്ടായിരുന്നു. ദുരൂഹതയും ദുശകുനങ്ങളും ക്ഷോഭിച്ച പ്രകൃതിയും വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നതേയില്ല. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ എഴുന്നേറ്റ് പോയി ജനാലയില്‍ക്കൂടി ദൂരേയ്ക്ക് നോക്കി നിന്നു. ഓര്‍മ്മയില്‍ ഒന്നും തെളിയുന്നില്ല. ആരാണെന്നോ, എവിടുന്നു വന്നുവെന്നോ, എന്തിനു വന്നുവെന്നോ തിരിച്ചറിയാന്‍ പറ്റുന്നില്ല. സസ്യങ്ങളെക്കുറിച്ചല്ല സ്വത്ത്വത്തെക്കുറിച്ചാണ്  ആദ്യം ഗവേഷണം വേണ്ടതെന്നു ആരെങ്കിലും പറഞ്ഞു തുടങ്ങും മുന്‍പ് ഈ നിഴല്‍ നാടകത്തിനു ഒരന്ത്യം ഉണ്ടാകണമേ എന്ന പ്രാര്‍ഥനയോടെ തിരികെ വന്നു കിടന്നു.

പിടിതരാത്ത മനസ്സിന് പിറകെ പായുന്നതിനിടയിലെപ്പോഴോ നിദ്രാദേവത കനിഞ്ഞു. ചെറിയ മയക്കത്തിലേക്ക് വീണതേ   ഉണ്ടാകുള്ളൂ, അപ്പോഴേക്കും എന്തോ ശബ്ദം കേട്ടുണര്‍ന്നു. വീടിനു പുറത്ത് ബഹളം കേള്‍ക്കുന്നു. ജനാലയില്‍ക്കൂടി നോക്കുമ്പോള്‍ കണ്ടത് കുറെ ആള്‍ക്കാര്‍ കത്തിച്ച പന്തങ്ങളുമായി ഓടുന്നതാണ് . അവര്‍ വീടിനു മുന്നിലെത്തിയെന്നു തോന്നുന്നു. ഞാന്‍ അമ്മൂമ്മയെ തട്ടിയുണര്‍ത്തി വീട്ടിനു മുന്നിലെത്തുമ്പോള്‍ വൃദ്ധനായ എന്‍റെ ആതിഥേയന്‍ വന്നവരോട് പതിഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി നിഴലിച്ചു നിന്നു. ഇടക്ക് ആരുടെയോ പേര് പ്രതിപാദിച്ചപ്പോള്‍ അമ്മൂമ്മയുടെ മുഖത്ത് ഭീതി പടരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. കുന്നിന്‍ ചെരുവിലെ  കാട്ടില്‍ ആരുടെയോ ഡെഡ്ബോഡി കണ്ടെത്തിയിരിക്കുന്നു... അത് ഇവര്‍ക്ക് പരിചയമുള്ള ഒരു വ്യക്തിയുടെതാണ്; അത്ര മാത്രമാണ് അവ്യക്തമായ ആ സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായത്.  ഞങ്ങളോട് വീടിനുള്ളിലേക്ക് പോകാന്‍ പറഞ്ഞിട്ട് അയാള്‍ അവരോടൊപ്പം യാത്രയായി.

അവര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോള്‍ വാതിലടച്ചു മുറിയിലേക്ക് നടക്കുന്നതിനിടയ്ക്ക് എത്ര ശ്രമിച്ചിട്ടും എനിക്കെന്‍റെ ചോദ്യങ്ങളെ നാവില്‍ ബന്ധിക്കാനായില്ല: "എന്താ പ്രശ്നം ? എല്ലാവരും നല്ല പോലെ പേടിച്ചിട്ടുണ്ടല്ലോ!!! എന്താ സംഭവിച്ചത്?"

എന്‍റെ മുഖത്തേയ്ക്ക് നോക്കിയ അവരുടെ കണ്ണുകള്‍ ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിച്ചത്; വാര്‍ധക്യത്തിന്‍റെ ലാഞ്ജന ഏല്‍ക്കാത്ത തിളക്കമുള്ള കണ്ണുകള്‍. "ഗിരിപ്രസാദ് മാഷിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. കാറ്റില്‍ വിറകോടിക്കാന്‍ പോയ ആരോ ഒരു ശവം കണ്ടെന്നും, പറഞ്ഞ അടയാളങ്ങള്‍ വച്ച് അത് മാഷിന്‍റെതാണെന്നുമാണ്  സംസാരം": അവര്‍ പറഞ്ഞു.

"ഗിരിപ്രസാദ്"... തലയ്ക്കകത്ത് ഒരു കടന്നല്‍ക്കൂടിളകിയത് പോലെ... എന്തൊരു മൂളലാണ്... സഹിക്കാന്‍ വയ്യ... ഞാന്‍ രണ്ടു കൈ കൊണ്ടും തലയില്‍ അമര്‍ത്തിപ്പിടിച്ചു... ആ പേര് കേട്ടപ്പോള്‍ ഞാനെന്തിനാണ് ഇത്ര അസ്വസ്ഥയാകുന്നത്!!! 

 

"ആരാണ് ഈ ഗിരിപ്രസാദ്‌   മാഷ്‌" ഒരു വിധത്തില്‍ ഞാന്‍ അമ്മൂമ്മയോട് ചോദിച്ചു.  എന്‍റെ മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്ന അവര്‍ എന്‍റെ ചോദ്യം കേട്ട് അത്ഭുതപ്പെട്ട പോലെ... ഇതിലെന്തിരിക്കുന്നു ഇത്ര അത്ഭുതപ്പെടാന്‍ എന്ന സംശയത്തോടെ ഞാന്‍ നോക്കുമ്പോള്‍ ആ മുഖത്ത് പ്രതിഫലിച്ച 'എല്ലാമറിയുന്ന' ഭാവത്തില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നി; 'ഈ നാട്ടില്‍ എനിക്ക് മാത്രമാണ് ഞാന്‍ അപരിചിത'. 


( തുടരും ...)
NB:  കഥയുടെ ഈ ഭാഗം എഴുതാന്‍ കഴിയാതെ ഞാന്‍ ഒരുപാട് വിഷമിച്ചിരിക്കുമ്പോള്‍   എനിക്ക്  വഴികാട്ടിയായ എന്‍റെ  ഏറ്റവും പ്രിയപ്പെട്ട  സുഹൃത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു ...

Dec 14, 2012

Searching my love


I feel like floating light in the air

Plucking the stars from the sky

Bouncing the balls of clouds



Oh! Stars Do you see my love?

On your way to the horizon

Kindly recommend a route to him



Oh! The downpour of dewdrops

Lovingly passionate your presence

Help me to find his hidden presence



Oh! The shining milky moonlight

Focus your laughter around him

For me to spot him glowing in joy


 













Oh! Blooming flowers of paradise

Worship the colours over him

For me to witness the rainbow blush



Oh! Dear lotus of reddish love

Guide the nightingales to his place

For me to reach him in their melody


Oh! The Adorable angels of affection  

Come down to this heaven to dance

For me to wake him up to feel the love 

~~~~~~~~~~~~~~~~~~~~~~~~~~~~

Dec 12, 2012

അനുപദം - ഭാഗം 1

ഉറക്കത്തില്‍ നിന്നും പെട്ടെന്ന് ഞെട്ടിയുണരുമ്പോള്‍ ഞാനൊരു ബസ്സിലാണ്. വൈകുന്നേരത്തിന്‍റെ ചുവപ്പില്‍ തുടുത്തു നില്‍ക്കുന്ന മലയോരത്തിന്‍റെ ഭംഗി ഒന്ന് വേറെ തന്നെ... ബസ്സ്‌ കയറ്റം കയറാന്‍ തുടങ്ങിയിട്ട് സമയമേറെയായിക്കാണും; തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്ന ഹെയര്‍പിന്‍ വളവുകളുടെ എണ്ണം ആ ചിന്തയ്ക്ക് ബലമേകി. യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങുമ്പോഴും ആരും ബസ്സിലേക്ക് കയറുന്നതായി കണ്ടില്ല. എന്തെ, ആര്‍ക്കും കുന്നിന്‍ മുകളിലേക്ക് പോകാന്‍ ആഗ്രഹമില്ലേ!!! അതോ കുന്നിന്‍ മുകളിലുള്ളവര്‍ ആരും പുറം ലോകത്തേയ്ക്ക് യാത്ര ചെയ്യാറില്ലേ!!! അതോ ഒരിക്കല്‍ ഇവിടം വിട്ടു പുറത്തേയ്ക്ക് പോയവര്‍ ആരും തിരികെ വരാറില്ലേ!!! 


ചിന്തകളില്‍ ഉഴലുമ്പോഴും എന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്തെന്നു ഞാനോര്‍ക്കാതിരുന്നില്ല... എന്തിനാണ് ഞാന്‍ കുന്നിന്‍ മുകളിലേക്ക് പോകുന്നത്???  ഒന്നും വ്യക്തമാകുന്നില്ല... ഓര്‍മയുടെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള   ബുദ്ധിമുട്ട് കുറച്ചു കാലമായിട്ട് വേട്ടയാടുന്നു... കണ്ടില്ലെന്നു നടിച്ച് ജീവിതം തള്ളിനീക്കുന്നതിന്‍റെ പ്രായോഗികതയിലെ വൈരുധ്യം പിടിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു... പുറത്തെ ഇരുട്ടില്‍ കാഴ്ചകള്‍ മങ്ങിത്തുടങ്ങിയപ്പോള്‍ അലഞ്ഞു തിരിഞ്ഞു നടന്ന എന്‍റെ നോട്ടം ഡ്രൈവറുടെ മുഖത്ത് പതിഞ്ഞു... പേടിപ്പെടുത്തുന്ന ഒരു രൂപം. താടിയും മീശയും മുഖം നിറയെ രോമാവൃതമാക്കിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പിറകിലേക്ക്  തിരിഞ്ഞു  നോക്കിയപ്പോളൊക്കെ അയാളുടെ കണ്ണുകളിലെ തീഷ്ണത ഞാന്‍ കണ്ടിരുന്നു.



അവസാനത്തെ യാത്രക്കാരനും ഇറങ്ങി. ഇപ്പോള്‍ ബസ്സില്‍ ഞാനും കണ്ടക്ടറും ആ ഡ്രൈവറും മാത്രം. അണച്ചും മൂളിയും ബസ്സ്‌ മലമുകളിലേക്കുള്ള യാത്ര തുടര്‍ന്നു. നായ്ക്കളുടെ ഓരിയിടലും മൂങ്ങകളുടെ മൂളലും ഇരുട്ടിനേക്കാള്‍ ആ രാത്രിയെ ഭയാനകമാക്കി. എവിടെയോ ബസ്സ്‌ നിര്‍ത്തി. കണ്ടക്ടറും ഇറങ്ങുകയാണല്ലോ!!! ബസ്സില്‍ ഞാനും ഡ്രൈവറും ബാക്കിയായി. പത്തു മിനിറ്റ് കഴിഞ്ഞു കാണും, അവസാനത്തെ സ്റ്റോപ്പില്‍ എന്നപോലെ ബസ്സ്‌ നിന്നു. ഏതാണീ സ്ഥലം !!! പുറത്തേയ്ക്ക് നോക്കിയിട്ട് കൂരിരുട്ടല്ലാതെ ഒന്നും വ്യക്തമാകുന്നില്ല. ദൈവമേ, ആ ഡ്രൈവര്‍ എന്‍റെ അടുത്തേക്ക് ആണല്ലോ വരുന്നത്!!! പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് ഒരു നൂറു കഥകള്‍ ഫ്ലാഷ് ചെയ്തു... സൂര്യനെല്ലിയിലെ പെണ്‍കുട്ടി... സൗമ്യ... അവസാനത്തെതായി എന്‍റെ പേരും??? കഥകള്‍ മെനഞ്ഞെടുക്കാന്‍ മനസ്സിന് സമയം അധികം കിട്ടിയില്ല, അതിനു മുന്നേ....


"മോളെ, സ്ഥലമെത്തി, ഇറങ്ങുന്നില്ലേ? എങ്ങോട്ടാ പോകേണ്ടത്? ആരെങ്കിലും വരുമോ കൂട്ടിക്കൊണ്ടു പോകാന്‍ ?" 


ഒന്നും മിണ്ടാതെ കുനിഞ്ഞ മുഖത്തോടെ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ തിരിച്ചറിവിന്‍റെ ഒരു പുതിയലോകം കാണുകയായിരുന്നു. പുറംമോടികളോ  ഭയാനകമായോ രൂപമോ ഉള്ളിലെ യഥാര്‍ത്ഥ മനുഷ്യരൂപത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ആകുന്നില്ല പലപ്പോഴും... ഞാനെന്‍റെ ഉദ്ദേശ്യം വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ല; അതെന്താണെന്ന് ഇപ്പോള്‍ എനിക്ക് അവ്യക്തമാണെങ്കില്‍ പോലും.. എന്‍റെ വരവിന്‍റെ ഉദ്ദേശ്യം രഹസ്യമായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. അതുകൊണ്ട് ആ ചോദ്യം ഞാന്‍ മനപൂര്‍വ്വം കേട്ടില്ല എന്ന് നടിച്ചു. 


ജനാലയില്‍ക്കൂടി  വളരെ നേരം സംശയ ദൃഷ്ടിയോടെ ആ മനുഷ്യന്‍ എന്നെത്തന്നെ നോക്കിനിന്നു... പിന്നെ തന്‍റെ വഴിയെ ബസ്സോടിച്ച് അയാളും ദൂരേക്ക് മറഞ്ഞു...


 ചുറ്റിനും നോക്കിയിട്ട് കണ്ണില്‍ കുത്തിക്കയറുന്ന ഇരുട്ടല്ലാതെ ഒന്നുമില്ല. അകലെ ഒരു അരണ്ട വെളിച്ചമാണെന്ന് തോന്നുന്നു. ഞാനറിയാതെ എന്‍റെ കാലുകള്‍ അങ്ങോട്ട്‌ ചലിച്ചു. ഓല മേഞ്ഞ തട്ടുകടയുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു റാന്തലിന്‍റെ വെളിച്ചമാണ് ഞാന്‍ ദൂരെ നിന്ന് കണ്ടത്. ബെഞ്ചില്‍ വയസ്സായ ഒരാള്‍ കിടന്നുറങ്ങുന്നുണ്ട്. മലയാളിയുടെ സ്വാഭാവികമായ അജ്ഞാനം നിറഞ്ഞ പതിവ് ചോദ്യം ഞാനും ചോദിച്ചു. "ഇവിടാരുമില്ലേ?". തടിവടി പോലെ മുന്നില്‍ ഒരാള്‍ കിടക്കുന്നു, എന്നിട്ടും ചോദ്യം ആരുമില്ലേ എന്ന്!!! അവിശ്വസനീനയം, ഞാനൊരു കണ്ണുപൊട്ടിയാണോ !!! രണ്ടു മൂന്നു തവണ വിളിച്ചപോള്‍ അയാളുണര്‍ന്നു... ഉറക്കച്ചടവോടെ "എതാവനാടാ ഈ പാതിരാത്രിക്ക് "  എന്ന് ചോദിച്ചു കൊണ്ട് എഴുന്നേറ്റ അയാളുടെ കണ്ണുകളില്‍ അതിശയം നിറഞ്ഞത് പെട്ടെന്നായിരുന്നു. നട്ടപ്പാതിരയ്ക്ക് കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്ണ്.. അതും ഒറ്റയ്ക്ക്. "എന്താ കൊച്ചേ"


"ഇവിടെ താമസിക്കാന്‍ പറ്റിയ ഇടം ഏതേലും ഉണ്ടാകുമോ ? ഒരു മാസത്തേയ്ക്ക് വേണ്ടിയാണ്". സ്ഥലം ഏതാണെന്ന് അറിയാന്‍ പാടില്ലേലും, എന്തിനാ ഇവിടെ വന്നതെന്നറിയന്‍ പാടില്ലേലും, അത് പുറത്ത് കാണിക്കാന്‍ പറ്റില്ലല്ലോ!!! അയാളുടെ ചോദ്യമുനയുള്ള കണ്ണുകള്‍ കണ്ടപ്പോള്‍ വിശദീകരണം നല്‍കുന്നതാണുത്തമം എന്ന് തോന്നി. "ഞാന്‍ ഒരു സസ്യശാസ്ത്ര ഗവേഷകയാണ്. മലമുകളില്‍ കാണപ്പെടുന്ന പ്രത്യേകയിനം ചെടികളെക്കുറിച്ചാണ് പഠനം"... ഈശ്വരാ! ഞാനെന്തൊരു കള്ളിയാണ്!!!


വിശ്വാസം വന്നപോലെ അയാള്‍ പറഞ്ഞു "മോളെ, ഈ വൈകിയ നേരത്ത് ... ഒറ്റയ്ക്ക്... സൂക്ഷിക്കണം.. കടിച്ചുകീറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെന്നായ്ക്കളാണ് നേരമിരുട്ടിയാല്‍ ലോകമെങ്ങും... പിന്നെ നെല്ലിമല ആയതു കൊണ്ട് രക്ഷപെട്ടു എന്ന് പറയാം" .. ഈ നാട്ടില്‍ നന്മയുള്ളവര്‍ മാത്രമേ ഉള്ളോ!!! ദൈവമേ നിനക്ക് സ്തുതി, ഞാന്‍ മനസ്സില്‍ പറഞ്ഞു. 


"ലാസ്റ്റ് ബസ്സ്‌ പോയല്ലോ, ഇനിയാരും വരുമെന്ന് തോന്നുന്നില്ല ; മോള്‍ ഒരു നിമിഷം നില്‍ക്കൂ, ഞാന്‍ കടയൊന്നു പൂട്ടട്ടെ" . ഇപ്പൊ നിലം പൊത്തുമെന്നു തോന്നിക്കുന്ന കട താഴിട്ടു പൂട്ടുന്ന ആ വൃദ്ധനെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ഞാനുള്‍പ്പെട്ട  ആധുനിക ലോകത്തിന്‍റെ പ്രയോക്താക്കളായ തലമുറയെയും അവര്‍ക്ക് സന്മാര്‍ഗ്ഗം ഓതുന്ന പിന്‍തലമുറയെയുമാണ്...


"പോകാം മോളെ.. തല്‍കാലം ഇന്ന് രാത്രി എന്‍റെ വീട്ടില്‍ തങ്ങാം... നാളെ സൗകര്യമുള്ള ഒരിടം നോക്കാം". ഒരു കൊച്ചു ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ഒരാള്‍ക്ക് മാത്രം നടക്കാന്‍ പറ്റുന്ന, രണ്ടു വശത്തും ആനപ്പുല്ലുകള്‍ വേലികെട്ടിയ വഴിയില്‍ക്കൂടി, പ്രായം കൊണ്ട് വയസ്സായ ആ കാല്പാടുകള്‍ പിന്തുടര്‍ന്ന് ഞാന്‍ നടന്നു... എന്തിനെന്നറിയാതെ...                 

                                                                                                                                              (തുടരും...)