Sep 30, 2012

  ...പെയ്തിറങ്ങുന്നു പ്രണയം...


നിന്നില്‍ പെയ്തിറങ്ങാന്‍
 ഞാന്‍ പുതുമഴയെത്ര കാത്തു ...
നിന്നില്‍ അലിഞ്ഞു ചേരാന്‍ 
ഞാന്‍ ഋതുക്കളെത്ര  പിന്നിട്ടു...
നിന്നില്‍ സാന്ദ്രമാകാന്‍
ഞാന്‍ കിളിക്കൊഞ്ചല്‍ എത്ര മൂളി ...
നിന്നില്‍ മധുവണിയാന്‍
എന്നില്‍ നിറവസന്തമെത്ര പൂത്തു. . .

ഇന്നിന്‍റെ കാല്‍പ്പാടുകളില്‍ മായുന്നു
കഥയെത്ര മെനഞ്ഞ ഇന്നലെകള്‍...
ഇന്നിന്‍റെ തൂലികയില്‍ പുനര്‍ജ്ജനിക്കുന്നു
അതിമോഹനം ഒരു സ്നേഹഗാഥ ....
ഇന്നിന്‍റെ സ്വത്വത്തില്‍ സാഫല്യമണിയുന്നു
കാത്തിരിപ്പിന്‍റെ നൂറു  ജനിമൃതികള്‍...
ഇന്നിന്‍റെ സത്യത്തില്‍ തെളിയുന്നു
എന്നും ഒളിമങ്ങാത്ത ഒരു പ്രേമദീപം...
  
നീയറിയുമ്പോള്‍  എന്‍റെ പ്രണയം
നിനവറിയുന്നു ജീവബിന്ദുക്കള്‍...
നീയറിയുമ്പോള്‍ എന്‍റെ മോഹങ്ങള്‍
പൂവണിയുന്നു വൃന്ദാവനം...
നീയറിയുമ്പോള്‍ എന്നിലെ നിന്നെ
കാവലാകുന്നു നെറുകയില്‍ സിന്ദൂരം ...
നീയറിയുമ്പോള്‍ എന്‍റെ വിരഹതാപം
കാറ്റായ് തഴുകുന്നു നിന്‍റെ ഗന്ധം...

മഴയെത്ര പെയ്തെന്നറിഞ്ഞില്ല ഞാന്‍
 നിന്‍വഴി മിഴിപാകി നില്‍ക്കുമ്പോള്‍...
വെയിലെത്ര തെളിഞ്ഞെന്നറിഞ്ഞില്ല ഞാന്‍
നിന്‍ സ്വരം തേടി അലയുമ്പോള്‍ ...
മഞ്ഞത്ര പോഴിഞ്ഞെന്നറിഞ്ഞില്ല ഞാന്‍
നിന്‍ കാലൊച്ച കാതോര്‍ക്കുമ്പോള്‍...
വസന്തമെത്ര പൂചൂടിയെന്നറിഞ്ഞില്ല ഞാന്‍
നിന്‍ രൂപം വരകളാക്കുമ്പോള്‍...

പാരിജാത പുഷ്പങ്ങളെ നിങ്ങള്‍ സാക്ഷി
തളിരിട്ട എന്‍റെ പ്രണയകാലത്തിന്...
റോസാപ്പൂക്കളെ നിങ്ങള്‍ സാക്ഷി
നിറമുള്ള എന്‍റെ നൂറു കനവുകള്‍ക്ക്...
ചുവന്ന സന്ധ്യകളെ നിങ്ങള്‍ സാക്ഷി
എരിയുന്ന എന്‍റെ കാത്തിരിപ്പിന്...
തണുത്ത പ്രഭാതങ്ങളെ നിങ്ങള്‍ സാക്ഷി
ഉണരുന്ന ലഘു നിദ്രകള്‍ക്ക് ....

കാലമേ ഒരു നിമിഷം ഒന്നുനിന്നു പോകാമോ ...
കാര്‍മുകിലെ ഒരു മാത്ര ഒന്ന് പെയ്തുതോരാമോ ...
കാറ്റേ നീയൊന്നു ഗതിമാറി വന്നുതഴുകാമോ...
നിറയുന്ന പ്രണയം എന്‍ പ്രിയന് കണിവയ്ക്കാന്‍....
നീര്‍പ്പോളയില്‍ മഞ്ഞുതുള്ളിയെന്ന പോല്‍...
കാര്‍മേഘം പെയ്തൊഴിഞ്ഞ തെളിമാനം പോല്‍..
പ്രണയമേ, നിന്‍ മാറില്‍ മുഖം ചേര്‍ത്തുറങ്ങട്ടെ ഞാന്‍...

ഇനിയുള്ള സന്ധ്യകള്‍ എകാന്തമാകില്ല...
ഇനിയുള്ള രാവുകള്‍ കണ്ണീരിലലിയില്ല...
ഇനിയുള്ള പ്രഭാതങ്ങള്‍ ഉണര്‍വിന്‍റെയാകട്ടെ...
നീയെത്തുമ്പോള്‍... എന്‍ പ്രണയമണയുമ്പോള്‍...
അരികിലായ്.... ആവേശമായ്‌...ആഘോഷമായ്...




Sep 23, 2012

Sep 21, 2012



             സ്വപ്നം . . . കാലം. . .ഭാവം  

      
 










ഒരു കുളിര്‍കാറ്റിന്‍റെ കരലാളനത്തില്‍ . . .
ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി. . . 
ശ്യാമാംബരത്തിന്‍റെ  ശോണിമയില്‍
ഒരു സായന്തനം കൂടി വിടപറയുന്നു . . .
                                                                    (ഒരു കുളിര്‍)

കാലങ്ങളില്‍ . . . ജലകണങ്ങള്‍ അണിയുന്നു

വേഷങ്ങള്‍ മഞ്ഞും മഴയും രുധിരവും. . .
മിഴികളില്‍ വിടരുന്ന സ്വപ്നദളങ്ങള്‍
നിശകളില്‍ പാടുന്നു താരാട്ട്പാട്ടുകള്‍. . .
                                                                   (ഒരു കുളിര്‍)

കാതോരമാം നിന്‍ കാലൊച്ചയില്‍

വീണ മൂളുന്നു ഗീതങ്ങള്‍ സാന്ദ്രമായി. . .
കല്‍മണ്ഡപത്തിലെ അരണ്ട വെളിച്ചത്തില്‍
നൂപുരമണിയുന്നു ഭാവങ്ങളനവധി. . .
                                                                 (ഒരു കുളിര്‍)