Apr 28, 2012

ഡിസംബറിന്‍റെ ഓര്‍മ്മയ്ക്ക്


ഡിസംബറിലെ ഒരു തണുത്ത പ്രഭാതമായിരുന്നു അത്. രാത്രിയെപ്പോഴോ തുറന്നിട്ട ജനാലയില്‍ക്കൂടി തണുത്ത കാറ്റ് അനുവാദമില്ലാതെ കടന്നു വരുന്നുണ്ടായിരുന്നു. തുറക്കാന്‍ അയാസപ്പെടുന്ന, പാതിയടഞ്ഞ കണ്‍പീലികല്‍ക്കിടയില്‍കൂടി  മഞ്ഞിന്‍റെ മൂടുപടം പുതച്ച പുറംകാഴ്ചകള്‍ കണ്ടുകിടക്കുമ്പോള്‍, ഇന്നലത്തെ യാത്രയുടെ ആവേശം കാലുകളില്‍ വേദനയായി നിറയുകയായിരുന്നു. പുതപ്പുമൂടി ഒരു വശം ചരിഞ്ഞു വിടരുന്ന പുലരിയെ നോക്കി മടിപിടിച്ച് അങ്ങനെ കിടന്നു. ഇലകളില്‍ തങ്ങിനിന്ന മഞ്ഞുത്തുള്ളികള്‍ ചെടികളെ കുളിരണിയിച്ചു. ചാഞ്ഞു വീഴുന്ന ചൂടുകുറഞ്ഞ സൂര്യ രശ്മികള്‍ ആ മഞ്ഞു തുള്ളികളെ പൊന്‍പ്രഭയണിയിച്ചു . . . 11 മണിക്കാണ് ആണ് ക്ലാസ്സ്‌ , ഇപ്പൊ 6 :30  ആകുന്നേ ഉള്ളൂ. സമയം ഒരുപാടുണ്ട് ; എങ്കിലും പോകണമോ എന്ന് തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. അത്ര മാത്രമുണ്ട് ക്ഷീണം . എന്തായാലും കുറച്ചു കൂടി കഴിഞ്ഞിട്ട് എഴുന്നേല്‍ക്കാമെന്ന വിചാരത്തോടെ ചുരുണ്ട് കൂടാന്‍ തുടങ്ങുകയായിരുന്നു. . . ...  അപ്പോഴുണ്ട് കാലിനടുത്തു ഒരു പതുപതുപ്പ് . നോക്കുമ്പോള്‍ അതാ എന്‍റെ കുറുമ്പുകാരി പൂച്ചക്കുട്ടിയുണ്ട് എന്നോട് ചേര്‍ന്ന് ചുരുണ്ടുകൂടി പന്ത് പോലെ കിടന്നുറങ്ങുന്നു. ഇനി രക്ഷയില്ല എണീറ്റെ പറ്റുള്ളൂ. പതിയെ എണീറ്റ് ജനാലകളടച്ച് ഉണര്‍ത്താതെ അവളെ എടുത്തുകൊണ്ട്പോയി സിറ്റൌട്ടിലെ കസേരയില്‍ കിടത്തി. തിരികെ വന്നു വാതിലടയ്ക്കുമ്പോളെക്കും പുള്ളിക്കാരി ഒരു വിഷാദഭാവവും ഫിറ്റ്‌ ചെയ്ത് അരികിലെത്തിയിരുന്നു. അവളെ കളിപ്പിച്ചോണ്ടിരുന്നാല്‍ വൈകും. റൂമിലെത്തി മേരിയെ വിളിച്ചു ക്ലാസ്സ്‌ ഉണ്ടെന്നു ഉറപ്പു വരുത്തി.
ഏഴു മണി ആയിട്ടെ ഉള്ളു. ഇപ്പോളെ റെഡി ആകണ്ടല്ലോ :) ചായയും പത്രവും എടുത്ത് വീണ്ടും സിറ്റൌട്ടില്‍ എത്തി. ചൂട് പാറുന്ന ചായ ഊതികുടിച്ച് പത്രം നിവര്‍ത്തുമ്പോളെക്കും പുറത്താക്കിയതിന്റെ ദേഷ്യവുമായി കുഞ്ഞിപ്പൂച്ച കാലില്‍ മാന്താന്‍ തുടങ്ങി. "ഇവളുടെ ഒരു കാര്യം , ഇനി പത്രം വായനയും നടക്കില്ല". റൂമില്‍ വന്നു ലാപ്ടോപ്പും തുറന്നു വച്ച് കുറച്ച നേരം അതിന്‍റെ മുന്നിലിരുന്നു. തീസിസ് എങ്ങുമെത്തുന്നില്ല :( ആരാണാവോ ഈ നാവിഗേഷന്‍ കണ്ടു പിടിച്ചത് :X റിസള്‍ട്ട്സ് ഒപ്പിക്കുന്നതിനിടക്ക്[ ;) ] സമയം പോയതറിഞ്ഞില്ല. അച്ഛന്‍ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോളാണ് സമയം നോക്കിയത് "ദൈവമേ 8 :00 ". വേഗം കുളിച്ചെന്നു വരുത്തി വീടും പൂട്ടിയിറങ്ങി. ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോളേക്കും മണി ഒന്‍പത്. കഷ്ടകാലം എന്നല്ലാതെന്തു പറയാന്‍ ബസ്സ്‌ ഒന്നും കാണാനില്ല. അവസാനം ഒരു ബസ്‌ വന്നു, തിരക്കൊന്നും കണക്കിലെടുക്കാതെ ഓടിക്കയറി. 10 മണി അയപ്പോളെക്കും വെഞ്ഞാറമൂട് എത്തി.
ദൈവത്തിനു സ്തോത്രം :) ദേ ഒരു ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ടിരിക്കുന്നു. ലോ ഫ്ലോര്‍ ബസ്‌ ആണ്. സാരമില്ല കാശല്ലല്ലോ പ്രധാനം സമയവും സൌകര്യവും ആണ് "ദാറ്റ്‌ ഈസ്‌ മൈ പോളിസി ". ബസ്സില്‍ കയറി "ഒരു ശ്രീകാര്യം" എന്ന് പറഞ്ഞു  ടിക്കറ്റ്‌ കൈയില്‍ വാങ്ങിയപ്പോ, സത്യം പറയാല്ലോ കണ്ണ് തള്ളിപ്പോയി. 21 രൂപ. വിശ്വാസം വന്നില്ല. വെറും പത്തു രൂപയ്ക്ക് പോകേണ്ട ഞാന്‍ .... എന്ന് മനസ്സില്‍ തലപോക്കിത്തുടങ്ങിയ അസ്വസ്ഥതയെ സമാധാനിപ്പിച്ചു കൊണ്ട് കാശ് കൊടുത്തു. പിന്നെ പതിവ് പോലെ സ്വയം സമാധാനിപ്പിച്ചു "ലിമിറ്റെഡ് സ്റ്റോപ്പ്‌ ആണല്ലോ , വേഗം എത്താമല്ലോ" എന്ന്.
ബസ്‌ അല്‍പ ദൂരം പിന്നിട്ടപ്പോളെക്കും എനിക്ക് ഒരു കാര്യം മനസ്സിലായി... ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും റൂട്ട് അറിയില്ല. ബലേ ഭേഷ് . .. .പലരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബസ്‌ യാത്ര തുടര്‍ന്നു. എന്നും ഞാന്‍ വെയില്‍ അടിക്കാത്ത സീറ്റ്‌ നോക്കിയാണ് ഇരിക്കാറ്. ഇന്ന് തിരക്കിനിടയില്‍ അതിനു പറ്റിയില്ല .  കുറച്ച് കഴിഞ്ഞപ്പോളെക്കും ചൂട് അസഹനീയമായി. പുറകിലേക്ക് പോയി നല്ലൊരു സീറ്റ്‌ കണ്ടുപിടിച്ചു, ഹെഡ്സെറ്റില്‍ പാട്ടും കേട്ട് ഇരിപ്പായി. പോത്തെന്‍കോട് എത്തിയപ്പോളേക്കും സമയം പത്തര. ഇനിയും അരമണിക്കൂര്‍ ഉണ്ടല്ലോ , ധാരാളം .
എന്‍റെ കണക്കു കൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ട് ബസ്‌ പിന്നീടുള്ള എല്ലാ സ്റ്റോപ്പിലും നിര്‍ത്താന്‍ തുടങ്ങി. എന്ന് മാത്രമല്ല സ്റ്റോപ്പില്ലാതിരുന്നിട്ടും കൈ കാണിക്കുന്നിടത്തെല്ലാം നിര്‍ത്തുകയും പറയുന്നിടത്തെല്ലാം നിര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പതിനൊന്നു മണി അയപ്പോളെക്കും കഴക്കൂട്ടം പോലും എത്തീട്ടില്ല. എനിക്ക് ഈയിടെയായിട്ട് ദേഷ്യം മൂക്കിന്‍റെ തുമ്പത്താണ്. ആദ്യമേ കാശ് ഒരുപാട് കൊടുക്കേണ്ടി വന്നതിലുള്ള അരിശം മനസ്സിലുണ്ട് . ഒരു അവസരം കിട്ടാനിരുന്നപോലെ അത് തികട്ടി വന്നു. ദാ വീണ്ടും നിര്‍ത്തി, അത് സ്റ്റോപ്പല്ലല്ലോ!!! ടിക്കറ്റ്‌ കൊടുക്കാനായി കണ്ടക്ടര്‍ എന്‍റെ സീറ്റിനടുത്തെത്തി. i couldn't hold it more and all my arrogance spitted out. I was not even able to realize what i was saying out of anger. എനിക്ക് ഓര്‍മ്മ വരുന്ന എന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. . .
ഞാന്‍         : excuse me sir, ഇത് ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്‌ അല്ലെ ?
കണ്ടക്ടര്‍ : അതെ .
ഞാന്‍        : പിന്നെന്തിനാ എല്ലായിടത്തും നിര്‍ത്തുന്നത് ?
കണ്ടക്ടര്‍ : അത്. .  . ആള്‍ക്കാര്‍ കൈ കാണിച്ചാല്‍ പിന്നെ നിര്‍ത്തണ്ടെ ?
ഞാന്‍   : അങ്ങനെ കണ്ടിടത്തെല്ലാം നിര്‍ത്താനാണേല്‍ എന്തിനാ ലിമിറ്റെഡ് സ്റ്റോപ്പ്‌ എന്നാ പേര് ? കാശ് കൂടുതല്‍ വാങ്ങുമ്പോ ഇതെന്താ ഓര്‍ക്കില്ലേ ? ഞങ്ങള്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കാശ് മുതലാകണ്ടേ ?
കണ്ടക്ടര്‍: മാഡം, ഞാനും ഡ്രൈവറും ഈ നാട്ടുകാരല്ല. ഞങ്ങള്‍ക്ക് ഇവിടുത്തെ സ്റ്റോപ്പ്‌ ഒന്നും അറിയില്ല. ആള്‍ക്കാര്‍ ഇറങ്ങണം എന്ന് പറയുമ്പോ നിര്‍ത്താനല്ലേ പറ്റൂ ? :(
ഞാന്‍     : കയറുമ്പോളേ യാത്രക്കാരോട് പറയണം "ലിമിറ്റെഡ് സ്റ്റോപ്പ്‌ ആണ് , എല്ലായിടത്തും നിര്‍ത്താന്‍ പറ്റില്ല " എന്ന്. ഇതിപ്പോ അധികം കാശും കൊടുത്ത് സമയത്ത് എത്താനും പറ്റില്ല എന്ന് വച്ചാല്‍ . . . !!!!
എന്‍റെ മുഖത്ത് ദേഷ്യം നിറഞ്ഞു നിന്നു, ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. അപ്പോളേക്കും ആ സ്റ്റോപ്പില്‍ നിന്നു കയറിയ യാത്രക്കാര്‍ എന്നെ തുറിച്ചു നോക്കാനും പിറുപിറുക്കാനും  തുടങ്ങി. പിന്നീട് ഒരാള്‍ ഇറങ്ങണമെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു - "സ്റ്റോപ്പ്‌ ഉണ്ടെങ്കിലെ നിര്‍ത്താന്‍ പറ്റുള്ളൂ , ഞങ്ങള്‍ക്ക് ഈ റൂട്ട് പരിചയമില്ല, സ്പെഷ്യല്‍ ഡ്യൂട്ടി യില്‍ ഹാപ്പി ലാന്‍ഡില്‍ വന്നതാണ് . എന്നിട്ട് ഡ്രൈവറോട്- "വഴിയില്‍ കാണുന്ന ആള്‍ക്കാരെ ഒന്നും വിളിച്ചു കയറ്റേണ്ട ആവശ്യമില്ല , യാത്രക്കാര്‍ പരാതി പറയുന്നുണ്ട് " . എന്‍റെ ദേഷ്യം പതിയെ കുറയാന്‍ തുടങ്ങി. മുഖത്ത് ആ  പഴയ പുഞ്ചിരി മടങ്ങി വന്നു.
എന്‍റെ സ്റ്റോപ്പ്‌ എത്താറായി, ഹെഡ് സെറ്റും മൊബൈലും ബാഗില്‍ ഇട്ട്, ഇറങ്ങാനായി ഡോറിനടുത്തെത്തി. കണ്ടക്ടര്‍ മുന്നിലായിരുന്നു. അയാളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കി പുറകിലെ ഡോറില്‍ കൂടി പുറത്തേക്കിറങ്ങി. സമയം പതിനൊന്നര. ഓട്ടോയില്‍ കോളെജിലെക്ക് പോകുമ്പോള്‍ മനസ്സില്‍ കുറ്റബോധം നിറയുന്നുണ്ടായിരുന്നു . . .  ക്ലാസ്സില്‍ ഇരിക്കുമ്പോളും മേല്‍വിന്‍റെ സെന്‍റ് ഓഫ്‌ പാര്‍ടിയില്‍ പങ്കെടുക്കുമ്പോളും മനസ്സ് അസ്വസ്ഥമായിരുന്നു. . . ആ കണ്ടക്ടര്‍ അങ്കിള്‍-ന്‍റെ നിസ്സഹായത നിറഞ്ഞ മുഖം മനസ്സില്‍ നിന്നും മായുന്നുണ്ടായിരുന്നില്ല. എന്നാലും എല്ലാം ഒളിപ്പിക്കുന്ന എന്‍റെ ചിരി പാര്‍ടിയില്‍ എന്നെ രക്ഷിച്ചു.
പാര്‍ട്ടി കഴിഞ്ഞു വീട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഞാനറിഞ്ഞില്ല ദൈവം, എന്‍റെ ദുഃഖം കണ്ടു കഴിഞ്ഞിരുന്നു എന്ന്. . . മടക്കയാത്ര ഡിസംബറിലെ ആ ദിവസത്തെ അവിസ്മരനീയമാക്കിയത് അതായിരുന്നു. . .

to be continued . . .