അവനെത്തി പടിവാതില്‍ക്കല്‍
തുറക്കാത്ത വാതിലുകള്‍ വിട്ട്
നനവാര്‍ന്ന പാതകൾ താണ്ടി
മഞ്ഞില്‍ കുളിച്ച്, നിലാവത്ത്. . .
കാത്തുനില്‍ക്കുന്നു മുറ്റത്ത്
ഇന്നത്തെ കഥകളെഴുതിയ തൂലിക
ഭയക്കുന്നു മംഗളം ഗായതി. . .
ഇന്നലെയുടെ നേര്‍ക്കാഴ്ചകള്‍
വെമ്പുന്നു അവനെ ക്ഷണിക്കാന്‍,
തുറക്കാന്‍ വാതിലുകള്‍ മലര്‍ക്കെ. . .
മഷിയുണങ്ങാത്ത വിരലുകളില്‍
മുറിവുണങ്ങാത്ത കനവുകള്‍
കുതിക്കുന്ന നെഞ്ചിടിപ്പുകളില്‍
വേദനയുടെ കാലൊച്ചകള്‍
ഞാന്‍ അവനെ ക്ഷണിക്കട്ടെ! ! !
അവനാരെന്നു ഞാനറിയുന്നു
നാളെ ലോകമറിയും അവനെ
അല്ലവന്‍ എന്‍ പ്രിയ തോഴന്‍
അവനു ഞാന്‍ പ്രണയിനി
കുറിക്കപ്പെട്ടു നമ്മുടെ മാംഗല്യം
അവനെത്തി പടിവാതിക്കല്‍
കൊണ്ടുപോകാനെന്നെ ദൂരേക്ക്
കാലഭേദങ്ങളില്ലാത്ത ലോകത്ത്
മരുന്നുകളില്ലാത്ത ആശുപത്രിയില്‍
തലചായ്ക്കാന്‍ ആ മടിത്തട്ട്
അലറി വിളിക്കുന്നു ലോകം
വിട്ടുപോകരുതെന്നു ജനം
തിരികെയാത്രയില്ലെന്നു മതം
മണിമുഴങ്ങി, പോകാതെ വയ്യയിനി
തുറക്കുന്നു വാതിലുകള്‍ ഞാന്‍!!!
നനവാര്‍ന്ന പാതകൾ താണ്ടി
മഞ്ഞില്‍ കുളിച്ച്, നിലാവത്ത്. . .
കാത്തുനില്‍ക്കുന്നു മുറ്റത്ത്
ഇന്നത്തെ കഥകളെഴുതിയ തൂലിക
ഭയക്കുന്നു മംഗളം ഗായതി. . .
ഇന്നലെയുടെ നേര്‍ക്കാഴ്ചകള്‍
വെമ്പുന്നു അവനെ ക്ഷണിക്കാന്‍,
തുറക്കാന്‍ വാതിലുകള്‍ മലര്‍ക്കെ. . .
മഷിയുണങ്ങാത്ത വിരലുകളില്‍
മുറിവുണങ്ങാത്ത കനവുകള്‍
കുതിക്കുന്ന നെഞ്ചിടിപ്പുകളില്‍
വേദനയുടെ കാലൊച്ചകള്‍
ഞാന്‍ അവനെ ക്ഷണിക്കട്ടെ! ! !
അവനാരെന്നു ഞാനറിയുന്നു
നാളെ ലോകമറിയും അവനെ
അല്ലവന്‍ എന്‍ പ്രിയ തോഴന്‍
അവനു ഞാന്‍ പ്രണയിനി
കുറിക്കപ്പെട്ടു നമ്മുടെ മാംഗല്യം
അവനെത്തി പടിവാതിക്കല്‍
കൊണ്ടുപോകാനെന്നെ ദൂരേക്ക്
കാലഭേദങ്ങളില്ലാത്ത ലോകത്ത്
മരുന്നുകളില്ലാത്ത ആശുപത്രിയില്‍
തലചായ്ക്കാന്‍ ആ മടിത്തട്ട്
അലറി വിളിക്കുന്നു ലോകം
വിട്ടുപോകരുതെന്നു ജനം
തിരികെയാത്രയില്ലെന്നു മതം
മണിമുഴങ്ങി, പോകാതെ വയ്യയിനി
തുറക്കുന്നു വാതിലുകള്‍ ഞാന്‍!!!
2 comments:
why r u thning like this??????????????
why not :)
Post a Comment