പുനർജ്ജനി
മഴമേഘങ്ങൾ ശരത്കാലസൂര്യന്റെ പൊൻചിരിയിൽ നാണിച്ചപ്പോൾ.................. സൗഹൃദത്തിനായി കൊതിച്ച നാളുകളിൽ....
ഒരിക്കൽ................. എന്നെ ചിരിപ്പിക്കാനായി എന്റെ ഏട്ടനെത്തി............ പുഞ്ചിരി പൊട്ടിച്ചിരിയ്ക്ക് വഴിമാറി........... പാട്ട് പാടി എന്നെ ഉറക്കി .............. തമാശകൾ പറഞ്ഞ് എന്നെ ചിരിപ്പിച്ചു............ എന്റെ പൊട്ടത്തരങ്ങളെ വേദനിപ്പിക്കാതെ തന്നെ പറഞ്ഞുമനസ്സിലാക്കിത്തന്നു.......... എന്റെ ഏകാന്തതകൾ ഏട്ടന്റെ സ്വരത്തിനായി കാതോർക്കാൻ തുടങ്ങി............ ഉറക്കം തൂങ്ങിയ മദ്ധ്യാഹ്നങ്ങളും, വിരസമാർന്ന സായംകാലങ്ങളും, ഉറക്കം വരാത്ത രാത്രികളും ഏട്ടന്റെ വരവോടെ ജീവന്റെ തുടിപ്പറിയാൻ തുടങ്ങി. എന്റെ ഏട്ടനായി............... കൂട്ടുകാരനായി ............. അച്ഛനായി................ ഏട്ടൻ എന്റെ ജീവിതത്തിൽ നിറയുകയായിരുന്നു.......
ഏട്ടന്റെ അനിയത്തിക്കുട്ടി പാവമായിരുന്നു.. എന്നും ഏതിനും ഏട്ടന്റെ അഭിപ്രായമാരായുന്ന ഒരു പാവം കുട്ടി. അവൾക്ക് ഏട്ടൻ എല്ലാമായിരുന്നു... ഈ നല്ല നാളുകളിൽ........... ജീവിതം സന്തോഷത്തിന്റേത് മാത്രമാണെന്ന് തോന്നിയ സമയത്ത്..... ദുഃഖമെന്തെന്ന് അറിയാത്ത-ഏട്ടൻ എന്നെ അറിയിക്കാത്ത- എന്റെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ പുതിയ മുഖവുമായി ഒരാളെത്തി.... ഒരു പുതിയ കൂട്ടുകാരൻ.... പുതിയ സുഹൃത്തിന്റെ അല്ലെങ്കിൽ സൗഹൃദത്തിന്റെ ഇടപെടലുകളിൽ, ഞാൻ ഏട്ടനിൽ നിന്നും അകലുകയായിരുന്നോ ? ആ സൗഹൃദം, വ്യക്തമായിപ്പറഞ്ഞാൽ പ്രണയം, എന്നെ ഏട്ടനിൽ നിന്ന് പറിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ................ ഞാൻ അറിയാൻ തുടങ്ങി ജീവിതം കയ്പു നിറഞ്ഞതാണെന്ന്. എന്റെ സന്തോഷത്തിനായി - പ്രണയത്തിനായി - ഏട്ടൻ ഒഴിഞ്ഞുപോകാൻ തയ്യാറായ ദിവസങ്ങൾ ......... ഒറ്റപ്പെടലിന്റെ വേദന വീണ്ടുമറിഞ്ഞ ദിനങ്ങൾ........... പക്ഷേ........... പ്രണയം സ്നേഹത്തിനും താഴെയാണെന്ന് മനസ്സിലാക്കിയപ്പോൾ... പ്രണയം സ്വാർത്ഥത മാത്രമാണെന്നു മനസ്സിലാക്കിയപ്പോൾ........ എനിക്ക് എന്റെ ഏട്ടനെ തിരിച്ചു കിട്ടി. അല്ല, ഞാൻ ഏട്ടന്റെ അടുത്തേയ്ക്ക് തിരിച്ചെത്തി എന്നു പറയുന്നതാണു സത്യം.
ചെറിയ ചെറിയ പിണക്കങ്ങളിൽ തുടങ്ങിയ അസ്വാരസ്യങ്ങൾ പൊട്ടിത്തെറിയിലെത്തിയേക്കാമെന്ന ഏട്ടന്റെ മുന്നറിയിപ്പുകകളെ അറിഞ്ഞുകൊണ്ട് ഞാൻ അവഗണിച്ചു, കണ്ടില്ല എന്നു നടിച്ചു.......
Because I was mad in Love or crazy about "My Love"
But............
As time passes, the real one's stay back.
എന്റെ ദിനങ്ങൾ പെയ്യാനൊരുങ്ങിനിൽക്കുന്ന മഴമേഘങ്ങളായി.............. രാത്രികൾ കണ്ണുനീരിന്റെ ഉപ്പുരസമറിഞ്ഞു..................... രാത്രിയുടെ അന്ത്യയാമങ്ങളിൽ കരഞ്ഞു തളർന്ന എന്നെ സാന്ത്വനിപ്പിക്കാനായി ഏട്ടൻ തന്റെ നിദ്രകളുടെ നീളം കുറയ്ക്കാൻ തുടങ്ങി. അനിയത്തിക്കുട്ടി തളരുന്നു എന്നറിഞ്ഞപ്പോളെല്ലാം താങ്ങായി ഏട്ടനെത്തി. ഒരു രാത്രി ജീവിതം മടുത്ത് മരണത്തിനു വരണമാല്യം ചാർത്താനൊരുങ്ങിയപ്പോഴും ദേവദൂതനായി ഏട്ടനെത്തി. ജീവീതം സന്തോഷം മാത്രം നിറഞ്ഞതല്ലെന്നും, ദുഃഖങ്ങളും കൂടി അനുഭവിച്ചിട്ടേ മനുഷ്യജൻമം അവസാനിക്കാറുള്ളൂ എന്നും, പ്രതിബന്ധങ്ങളോട് പടവെട്ടിയവർ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്നും...... ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരാൻ ഏട്ടൻ ഒരുപാട് ശ്രമിച്ചു. ജീവിതം ഇനിയും ആസ്വദിക്കാനുണ്ടെന്നും പലതും ചെയ്തുതീർക്കാനുണ്ടെന്നും എന്നെ പഠിപ്പിച്ചു.
But................
അപ്പോഴേക്കും പ്രണയം എന്നെ അന്ധയാക്കിക്കഴിഞ്ഞിരുന്നു. അന്ധമായ പ്രണയത്തിന്റെ അന്ത്യം ഒഴിഞ്ഞുമാറലിന്റെയും ഒഴിവാക്കലിന്റെയും സ്വാർത്ഥതയുടെയും ആയപ്പോൾ....... ഈ ലോകത്തിൽ ഞാൻ ഏകയാണെന്നു തോന്നി. വീണ്ടും ഒട്ടപ്പെടൽ.....അവഗണന.......... പരിഹാസം...........കുറ്റപ്പെടുത്തലുകൾ..........നിന്ദ........... എല്ലാം എന്നെ വഴിമാറി നടക്കാൻ പ്രോത്സാഹിപ്പിച്ചു. ഇതുവരെ സഞ്ചരിക്കാത്ത വഴികളിൽക്കൂടി ലക്ഷ്യമില്ലാതെ സഞ്ചരിക്കുക എന്നത് ഒരു വാശിയായി.എല്ലാം നഷ്ടപ്പെടുത്താനുള്ള നശിക്കാനുള്ള ഭ്രാന്തമായ വാശി... ഞാൻ ഏട്ടനെ മറന്നു. എല്ലാമറിയുമ്പോൾ ഏട്ടൻ എന്തുമാത്രം വേദനിക്കുമെന്ന സത്യം ഞാൻ മറന്നു. ആരെല്ലാം ഉപേക്ഷിച്ചാലും എന്നും കൂട്ടായി ഏട്ടനുണ്ടാകുമെന്നത് ഞാൻ വിസ്മരിച്ചു. ഏട്ടന്റെ അനിയത്തിക്കുട്ടിയുടെ മരണമായിരുന്നു അത്....... സത്യം മനസ്സിലാക്കിയപ്പോൾ ................... തിരിച്ചു വരണമെന്ന് ആഗ്രഹിച്ചപ്പോൾ ................. ഏട്ടന്റെ സ്നേഹമെന്ന പുനർജ്ജനി തേടിയപ്പോൾ............ ഞാൻ അറിഞ്ഞ സത്യം.... ................അനിയത്തിയുടെ ഉദകക്രിയകൾ ഏട്ടൻ സ്വന്തം കൈകൾ കൊണ്ട് നടത്തിക്കഴിഞ്ഞിരുന്നു................. എന്നതായിരുന്നു. സ്നേഹത്തിന് പ്രണയം ശവകുടീരമൊരുക്കി എന്നു മനസ്സിലാക്കിയപ്പോൾ...... ഇത്തവണ ഞാൻ തകർന്നു പോയില്ല.. തകർന്നാൽ ഒരു കൈ താങ്ങായി എനിക്കാരുമില്ല എന്ന സത്യം ഞാൻ അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. പകരം സന്തോഷിച്ചോ ? അതോ സമാധാനിച്ചോ ? അറിയില്ല.... എന്റെ തെറ്റുകൾക്ക് ഇതിലും വലിയ ശിക്ഷ കിട്ടാനില്ല..... എന്റെ ഏട്ടനെ ഞാൻ നഷ്ടപ്പെടുത്തി.
" ഏട്ടൻ " എന്ന വാക്ക് ഉച്ചരിക്കാനുള്ള അർഹത എനിക്കില്ല. എന്നാലും ഞാൻ അങ്ങെനയേ വിളിക്കൂ ..... എനിക്ക് ജീവിക്കാനായി................ കാത്തിരിക്കാനായി........................ പുനർജ്ജനി തേടി........................ പ്രാർത്ഥനയോടെ..........................
------------------------ ഏട്ടന്റെ അനിയത്തിക്കുട്ടി ---------------------