തഴുകാത്ത വൃശ്ചികകാറ്റിനെന്തു കുളിര് ! ! !
വിരിയാത്ത പൂവിന്‍റെ നിറത്തിനെന്തു ചന്തം ! ! !
മഞ്ഞിലുറഞ്ഞ ജലമെത്ര സുതാര്യം ! ! !
വേനലില്‍ വാടിയ തളിരിനെന്തു യുവത്വം ! ! !
കേള്‍ക്കാത്ത വരികളെത്ര ലയഭരിതം ! ! !
വരയാത്ത ചിത്രത്തിന്‍ സൗന്ദര്യമപാരം ! ! !
നുണയാത്ത ചഷകത്തിന്‍ ലഹരിയന്യൂനം ! ! !
ആഹരിക്കാത്ത വറ്റുചോറിനെന്തു സ്വാദ് ! ! !
നീയറിയുന്ന പ്രണയമെത്ര കഠിനം ! ! !
മനമറിയാത്ത സ്വപ്നമെത്ര ജനിയില്‍ ! ! !
വിരിയാത്ത പൂവിന്‍റെ നിറത്തിനെന്തു ചന്തം ! ! !
മഞ്ഞിലുറഞ്ഞ ജലമെത്ര സുതാര്യം ! ! !
വേനലില്‍ വാടിയ തളിരിനെന്തു യുവത്വം ! ! !
കേള്‍ക്കാത്ത വരികളെത്ര ലയഭരിതം ! ! !
വരയാത്ത ചിത്രത്തിന്‍ സൗന്ദര്യമപാരം ! ! !
നുണയാത്ത ചഷകത്തിന്‍ ലഹരിയന്യൂനം ! ! !
ആഹരിക്കാത്ത വറ്റുചോറിനെന്തു സ്വാദ് ! ! !
നീയറിയുന്ന പ്രണയമെത്ര കഠിനം ! ! !
മനമറിയാത്ത സ്വപ്നമെത്ര ജനിയില്‍ ! ! !
1 comment:
Post a Comment