Nov 25, 2012

വളപ്പൊട്ടുകള്‍

                           


ഒരു നന്ദിവാക്കോതാന്‍ പിന്‍തിരിഞ്ഞു നോക്കി
കണ്ടില്ല തിരക്കിനിടയില്‍ എങ്ങോ മറഞ്ഞ മുഖം....

കടലോളം സ്നേഹം ആഴത്തില്‍ മുങ്ങിയപ്പോള്‍
ഭിക്ഷാംദേഹിയായ് അലഞ്ഞു ദേവാലയങ്ങളില്‍
അനുഗ്രഹിച്ചില്ലാരും... കേട്ടില്ല പരിദേവനങ്ങള്‍...
   

മഞ്ഞു പെയ്യുന്ന രാത്രികളില്‍ കുറുനരിയൊച്ചകള്‍
പ്രേതബാധിതമാം എന്‍ വീട്ടില്‍ പ്രതിധ്വനിയായ്....
ഭയമറിയാത്ത തിരിച്ചറിവില്ലാത്ത പാവം മനസ്സ്
നീണ്ടു നിവര്‍ന്നു കിടന്നു വെറും തറയില്‍....

ഒരു കാലൊച്ച ഇനിയുണ്ടാകുമോ.... വേനലില്‍
ആഘോഷങ്ങളില്ലാത്ത മറവിയുടെ ജന്മദിനത്തില്‍....

ആയുസ്സിനു നീളം കൂടുമ്പോള്‍, ദിനങ്ങള്‍
കാലഹരണപ്പെട്ട നിറംകെട്ട വളപ്പൊട്ടുകള്‍ ....
കുന്നിമണികള്‍ കൂട്ടിവച്ച പെണ്‍കുട്ടിയെപ്പോള്‍
പൊട്ടിയ വളപ്പൊട്ടുകള്‍ ചേര്‍ത്തു ചേര്‍ത്ത് ഞാനും...

കാഴ്ച മറച്ച... കേള്‍വി നിലച്ച...സന്ധ്യകളിലൊന്നില്‍
അകലെ നിന്നൊരു ഗിത്താറിന്‍ സംഗീതമായ്
അരികിലെത്തും മാന്ത്രികനാം എന്‍ രാജകുമാരന്‍...
***************************************************************