Nov 27, 2012

ഭ്രാന്തന്‍ ചിന്തകള്‍ ...

  
ജനിമൃതികള്‍ക്കപ്പുറം  ഒരു കാക്ക കരഞ്ഞു...കാ ..കാ...കാ...
ആല്‍മരത്തിലെ കുയിലത് കേട്ട് പേടിച്ചു കൂവി....കൂ...കൂ...കൂ...
അത് കേട്ട് നായ ദാസ്യഭാവത്തില്‍ കുരച്ചു...ബൌ...ബൌ...ബൌ..

കൊക്ക് തപസ്സു തുടര്‍ന്നു കഴുത്തിന്‍റെ നീളം കുറയ്ക്കാന്‍....
മൈന തലകാണിച്ചു ഒറ്റയ്ക്ക്... ദുശകുന ഭാവേനെ മുറ്റത്ത്....
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.... പൂച്ചയുറങ്ങി....

പൂവാലന്മാരുടെയും ചെത്ത് കോഴികളുടെയും നാട്ടില്‍....
പാലിലെ വെള്ളത്തിന്‍ കണക്കെക്കെടുക്കാതെ പൂവാലിയും....
ബ്രോയിലര്‍ ചിക്കന്‍റെ വിലയറിയാതെ നാട്ടുകോഴിയും...

ചെന്തെരുവുകളില്‍ വേശ്യകള്‍ ചുണ്ടില്‍ ചായം തേയ്ക്കുന്നു...
തെരുവ് പട്ടികള്‍ മൂത്രിച്ചു... കോച്ചമ്മപ്പട്ടികളെ  വീഴ്ത്താന്‍ ...
രാത്രികള്‍ പകലുകളാക്കുന്നു വെറിപൂണ്ട കാമനകള്‍...

പൂച്ചയിന്നും കണ്ണടച്ച് പാല്‍ കുടിക്കുന്നു...
ഇടയനിന്നും പാലില്‍ വെള്ളം ചേര്‍ക്കുന്നു...
പൂവാലി എന്നിട്ടും ചുരത്തുന്നു ക്ഷീരധാര...

  

 











കാക്ക കരയുന്നു വീണ്ടും ബലിച്ചോറിനായ്...
ഭവനഭേദനം നടത്തിയ കുയിലും കൂവുന്നു...
കൊക്കിന്‍റെ തപത്തിനില്ല അന്ത്യകൂദാശ ...

കോഴികള്‍ ബലിക്കല്ലില്‍ ചോരവാര്‍ന്നു ചാവുന്നു...
പട്ടികള്‍ കല്ലേറില്‍ മോങ്ങുന്നു... മുറിപ്പാടുമായ്‌...
തീരുന്നില്ല മൃഗചിന്ത... മരിക്കുന്നില്ല നെറികേട്...




No comments: