എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ തലതല്ലി മരിക്കുന്ന തിരകളേ
ഒരു നിമിഷം നില്ക്കൂ തിരികെ മടങ്ങരുതേ നിങ്ങള്‍
ചുവന്ന പകലും കറുത്ത രാവും ഇവിടേക്കുള്ള യാത്രയിലാണ്
വിപരീത ദിശകകളില് പ്രയാണം ചെയ്യുന്നു നിങ്ങളെത്തേടി
ഒത്തുചേരലിന്റെ മോഹങ്ങള്‍ ഭാണ്ടത്തിലേറിയുള്ള യാത്ര
തിരകളേ നിങ്ങള്‍ക്ക് നീരും പൂവും കരുതിയിട്ടുണ്ട് അവര്‍
പകലേ ഒന്നു വേഗം നടക്കൂ ദീപങ്ങളുടെ വെളിച്ചം കെടാറായി
രാവേ വേഗം നടക്കൂ കരിന്തിരി ദീപങ്ങള്‍ പേടിക്കുന്നു
ഇരുട്ടിന്റെ സൗന്തര്യം പകലില്‍ ഒളിക്കുന്നു, തിരകളേ അവരെത്തി
അല്പം കാത്തു നില്ക്കൂ ചോര്‍ന്ന പൂക്കള്‍ പെറുക്കും വരെ
ഭാണ്ഠങ്ങളില് നിന്നു മോഹങ്ങളാം വായ്ക്കരികള് നാമ്പിടും വരെ
അടുത്ത കൊയ്ത്തുകാലം വരെ...ഇനിയുമൊരു ത്രിസന്ധ്യ പിറക്കും വരെ
തിരകളേ ഈ വഴി വരില്ലേ നിങ്ങളുടെ പിന്മുറക്കാര് അവരെത്തേടി
പുതിയ പൂക്കളും അരിയും നിറഞ്ഞ ഭാണ്ഠവുമായി അവരെത്തും
ചുവന്ന പകലും കറുത്ത രാവും മോഹങ്ങളുമായി...

2 comments:
Nice one..
എഴുത്ത് തുടരട്ടെ...ആശംസകള്‍
Post a Comment