നിന്‍ മൗനത്തിന്‍ സ്വരം... സോപാനരാഗം
എന്‍ കാതുകള്‍ക്കിമ്പമാം പുതിയ ഭൂപാളം...
അലസമായ് പാറും നിന്‍ ചുരുള്‍ മുടിയിഴകളില്‍
തംബുരു മീട്ടുമെന്‍ വിരലുകളീണമായ്
രാവേറെ വൈകുമ്പോള്‍ കാറ്റ് മൂളുന്ന മഴപ്പാട്ടുകള്‍
കേട്ട് നീയും മയങ്ങുമെന്‍ മടിത്തട്ടില്‍
മിഴികള്‍തന്‍ പ്രണയമൊഴുകുന്ന വഴിയോരത്ത്
നനയാതെ നനയും നമ്മുടെ സന്ധ്യകളും
സ്വപ്‌നങ്ങള്‍ കൂട് കൂട്ടുന്ന ചില്ലകളില്‍
രാപാര്‍ക്കുവാന്‍ ചേക്കേറുമോരോ മോഹവും
നീയും ഞാനും വേറിടും പ്രണയവും
ഇടനാഴികളില്‍ തളംകെട്ടും ഓര്‍മകളും
ജാലകത്തില്‍ക്കൂടി ദൂരെ മിഴി കാക്കുന്നു
വിരുന്നു വരാനുള്ള പൂക്കാലത്തിനായ്
No comments:
Post a Comment