സ്വപ്നം . . . കാലം. . .ഭാവം
ഒരു കുളിര്‍കാറ്റിന്‍റെ കരലാളനത്തില്‍ . . .
ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി. . .
ശ്യാമാംബരത്തിന്‍റെ ശോണിമയില്‍
ഒരു സായന്തനം കൂടി വിടപറയുന്നു . . .
(ഒരു കുളിര്‍)
കാലങ്ങളില്‍ . . . ജലകണങ്ങള്‍ അണിയുന്നു
വേഷങ്ങള്‍ മഞ്ഞും മഴയും രുധിരവും. . .
മിഴികളില്‍ വിടരുന്ന സ്വപ്നദളങ്ങള്‍
നിശകളില്‍ പാടുന്നു താരാട്ട്പാട്ടുകള്‍. . .
(ഒരു കുളിര്‍)
കാതോരമാം നിന്‍ കാലൊച്ചയില്‍
വീണ മൂളുന്നു ഗീതങ്ങള്‍ സാന്ദ്രമായി. . .
കല്‍മണ്ഡപത്തിലെ അരണ്ട വെളിച്ചത്തില്‍
നൂപുരമണിയുന്നു ഭാവങ്ങളനവധി. . .
(ഒരു കുളിര്‍)
No comments:
Post a Comment