ജീവസ്പന്ദനമറിയാതെ തേങ്ങുന്ന കളിവീണയില്‍
തകര്‍ന്ന തന്ത്രികള്‍ ഉതിര്‍ക്കുന്നതെല്ലാം പാഴ്ശ്രുതികള്‍ ആകുന്നു . . .
മരണഗാനം മീട്ടുവാനേ വിപഞ്ചിക പാടാറുള്ളൂ എന്നു ഞാന്‍
മനസ്സിലാക്കി പല പ്രശസ്തരുടെയും വേര്‍പാടുകളില്‍. . .
ഞാന്‍ കണ്ടു,
മൂകമായ് അരങ്ങൊഴിയുന്ന വിരഹത്തിന്‍ സന്ധ്യകളില്‍
ഓരോ രാജമല്ലിപ്പൂവിലും മുറിവേറ്റ ഹൃദയത്തിന്‍ ശോണിമ പടരുന്നത്
ഞാന്‍ കണ്ടു,
കാലചക്രത്തിന്‍ കറക്കത്തില്‍ നിര്‍ദ്ദയം ഞെരിഞ്ഞമരുന്ന
സ്വപ്നങ്ങളെയും ഒരു പിടി ഓര്‍മ്മകളെയും
വസന്തം വിരുന്നു വന്നപ്പോഴും
നവകുസുമങ്ങളില്‍ തേന്‍ നിറഞ്ഞപ്പോഴും
എങ്ങും ഉത്സവത്തിന്‍ തിരക്കേറുമ്പോഴും
നിന്‍റെ സ്നേഹസമ്മാനമായ ഏകാന്തതയുടെ കാളകൂടവിഷം
ഞാന്‍ നുണയുന്നു നിമിഷങ്ങളില്‍ രാഗഭേദമില്ലാതെ. . .
No comments:
Post a Comment