Aug 1, 2013

മൗനസ്വരങ്ങൾ


 
 
 
 
 
 
 
 
 
 
 
 

കണികണ്ടു ഞാനിന്നൊരു മാൻപേടയെ
കണ്ണിൽ നിറഞ്ഞ ഭീതിതൻ ഛായയിൽ...
ഓടിക്കളിച്ചു നടക്കേണ്ട കാട്ടുവഴികളിൽ
പേടിച്ചരണ്ടു മുൾപടർപ്പിലൊളിച്ചവൾ...
ഇറ്റുവീഴുന്ന ചോരത്തുള്ളികൾതൻ ഗന്ധം
ഒറ്റുകാർക്കെത്തിച്ചു ഒരു ക്ഷണപത്രം...
പുറപ്പെട്ടു പടയായ്‌ പലദിക്കിൽ നിന്നവർ
സ്വാദാർന്ന മാംസത്തിൻ മനോരഥത്തിലേറി...
കണ്ടില്ല കാതര പിന്നിലടുക്കുന്ന വേട്ടക്കാരെ
മുന്നിലെ വിജനതയേകിയ ധൈര്യത്തിൽ
ഒന്നവൾ തലപൊക്കി മുന്നോട്ട് കുതിക്കാൻ
ഒരുങ്ങി രക്തദാഹികളും കടിച്ചു കീറാൻ...
പിന്നുള്ള കഥ മനുജാ നിൻ മനസ്സ്...