എട്ടിന്‍റെ വിസ്മയം !!!!!!!!
ഇന്നു 2008 എട്ടാം മാസം എട്ടാം തീയതി . അതായത് 08-08-08 . പറയുമ്പോള്‍ തന്നെ ഒരു രസമുണ്ട് - ല്ലേ!! ഈ ദിനം ഏവരും കണ്ണും നട്ട്കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. പലരും ഇന്നത്തേക്കായി എത്രയെത്ര കാര്യങ്ങളാണ് നീക്കിവച്ചിരിക്കുന്നത്. ഓര്‍മയിലെന്നും സൂക്ഷിക്കാന്‍ പറ്റിയ ഒരു ദിനം.... അപ്പോള്‍ അതിന് മോടി കൂട്ടാന്‍ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷത്തെക്കൂടി കൂട്ടുപിടിച്ചാലോ????? ഇന്നു വൈകിട്ട് എട്ടു മണി എട്ടു മിനിറ്റ് എട്ടു സെക്കന്‍റ് ആകുമ്പോള്‍ ഏവരും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന മറ്റൊരു വിസ്മയത്തിനും തിരി തെളിയും. അതെ ഒളിംപിക്സ് എണ്ണ മഹാമേളക്ക്....
വിവാഹം കഴിക്കാന്‍ ഓഗസ്റ്റ് എട്ട് പോലെ നല്ലൊരു ദിവസം ഉടനെയൊന്നും ഇല്ലെന്ന മട്ടിലാണ് പാശ്ചാത്യര്‍. യൂറോപിലെ മിക്ക രജിസ്ട്രാര്‍ ഓഫിസുകളിലും വധൂവരന്മാരുടെ തിരക്കാണ്. ഇംഗ്ലീഷ് കലണ്ടറില്‍ മൂന്ന് എട്ടുകള്‍ സ്വാഭാവികമായി ഒന്നിക്കുന്ന യാദൃച്ഛികതയാണ് ഈ തീയതിയിലേക്ക് ആകര്‍ഷിക്കുന്നത്. നാല് എട്ടുകളുള്ള മോതിരമാണ് വധൂവരന്മാര്‍ സ്പെഷ്യലായി അണിയുന്നതും.
ഫാഷന്‍ ലോകവും വീക്ഷിക്കുന്ന ഒരു ദിനമാണ് ഇന്ന്. ഇന്ന് ഒരു ദിവസം മാത്രം അണിയാനായി സ്പെഷ്യല്‍ 'എയ്റ്റ് ഓര്‍ണമെന്‍റസ് ഏവരും കൈക്കലാക്കിക്കഴിഞ്ഞു. ബ്രേസ്ലറ്റ് , നെക്ക് ചെയിന്‍, കമ്മല്‍, മോതിരം എന്നിവ അടങ്ങിയ ഒരു സെറ്റ് 'എട്ട്' പെട്ടിക്ക് വില 180 രൂപ മാത്രമാണ്. വൈറ്റ് മെറ്റലിലാണ് എട്ടിന്‍റെ വിസ്മയങ്ങള്‍ . പ്ലാസ്റ്റിക്കിലും ഉണ്ട് എട്ടിന്‍റെ വിസ്മയങ്ങള്‍.... Now let's wait for September 9th on next year. ie., 09.09.09